വാർത്താ :- കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട്: പെന്തെക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ പാലക്കാട് ജില്ല ഒരുക്കുന്ന സുവിശേഷ മഹായോഗം നാളെ മുതൽ തുടങ്ങും. 16 – ന് സമാപനം. പാലക്കാട് കോട്ട മൈതാനിയിൽ വച്ച് നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ നോബിൾ പി തോമസ് എന്നിവർ വചനം സംസാരിക്കും.
വർഷങ്ങളായി പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സിനിയർ, സെൻറ്റർ ശ്രുശുഷകൻമാരെ ആദരിക്കുകയും ചെയ്യുന്ന ഈ മീറ്റിങ്ങിൽ വി കെ ശ്രീകണ്ഠൻ എം പി, ഷാഫി പറമ്പിൽ എം ൽ എ എന്നിവർ പങ്കെടുക്കും. പി സി ഐ ജില്ലാ ഭാരവാഹികളായ പാസ്റ്റർ പി ജെ ഡാനിയേൽ, പാസ്റ്റർ ബിനു മാത്യു, ഇവാ പി കെ ദേവസ്സി, പാസ്റ്റർ പി എം ജോഷി, പാസ്റ്റർ പ്രദീപ് പ്രസാദ്, പാസ്റ്റർ എസ് യേശുദാസൻ, പാസ്റ്റർ കെ എം സാമൂവേൽ എന്നിവർ നേതൃത്വം നൽകും. .








