എൻ വിജയകുമാർ തിരുവനന്തപുരം
ഐ.പി.സി നെയ്യാറ്റിൻകര സെന്റെർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ അടുത്ത ആറ് മാസത്തിനകം നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 1000 ൽ പരം ഫുൾ ഹിന്ദി ബൈബിൾ എത്തിക്കുവാൻ ബൈബിൾ ചലഞ്ച് എന്ന ദൗത്യം ഒരുക്കുന്നു. ഒരു ബൈബിളിന് 150 രൂപയാണ് ചിലവ് വരുന്നത്. ബൈബിൾ ചലഞ്ച് ഉത്ഘാടന സമ്മേളനം തിരുവനന്തപുരം ജില്ലയിലെ കൗൺസിൽ അംഗം ബ്രദർ ബിനു വി ജോർജ് ഉത്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ കൗൺസിൽ & പ്രസ്ബിറ്ററി അംഗം പാസ്റ്റർ സാബു ആര്യ പള്ളിൽ , പാസ്റ്റർ എൻ വിജയകുമാർ കൗൺസിൽ അംഗം ബ്രദർ ഡേവിഡ് സാം എന്നിവർ പങ്കെടുത്തു ഈ ദൗത്യ നിർവഹണ പ്രവർത്തിയിലേയ്ക്ക് സഹകരിക്കാൻ താല്പര്യമുള്ള എല്ലാവരെയും ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സെന്റർ പി.വൈ പി എ
പ്രസിഡന്റ് : ഇവാ..ജെഫിൻ – 9544770567






