Home Daily news ഐ.പി.സി സ്റ്റേറ്റ് ശുശ്രുക്ഷക സമ്മേളനം; തിരുവനന്തപുരം ജില്ല സമ്മേളനം ഐ.പി.സി ജയോ ഝവം സഭയിൽ ആരംഭിച്ചു....

ഐ.പി.സി സ്റ്റേറ്റ് ശുശ്രുക്ഷക സമ്മേളനം; തിരുവനന്തപുരം ജില്ല സമ്മേളനം ഐ.പി.സി ജയോ ഝവം സഭയിൽ ആരംഭിച്ചു. പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്തു.

0

വാർത്ത : തിരുവനന്തപുരം റിപ്പോർട്ടർ N.S. ദീപു വെള്ളറട

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ കേരള സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുകയാണ്. അതിന്റെ ഭാഗമായി ആദ്യ ശുശ്രുഷക സമ്മേളനം തിരുവനന്തപുരത്തിന്റെ സിരാ കേന്ദമായ നാലാഞ്ചിറ ഐ.പി സി ജയോഝവം വർഷിപ്പ് സെന്ററിൽ വച്ച് ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 9 മണിക്ക് തന്നെ രജിഷ്ട്രേഷൻ ആരംഭിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് രാവിലെ 10- 10 ന് സമ്മേളനം പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിച്ചു.

സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത പ്രസംഗം നടത്തുന്നു
സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തുന്നു

ഐ പി.സി. കേരള സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതൃത്വത്തെയും , സെന്റർ ശുശ്രുഷകന്മാരേയും, ലോക്കൽ ശുശ്രുഷകന്മാരേയും, അതിഥികൾക്കും സ്വാഗതം പറഞ്ഞു.

പാസ്റ്റർ ഫിലിപ്പ് പി തോമസ് ആശംസ അറിയിക്കുന്നു
പാസ്റ്റർ ജോസഫ് വില്യം വചനം പ്രസംഗിക്കുന്നു.

നാം പുതിയ നിയമത്തിന്റെ ശുശ്രുഷകന്മാർ എന്നതാണ് ഈ വർഷത്തിന്റെ തീം.
ഐ പി സി മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി.തോമസ് ആശംസ അറിയിച്ചു. നോർത്ത് അമേരിക്ക ഈസ്റ്റ് കോസ്റ്റ് സഭകളുടെ ലീഡർ പാസ്റ്റർ ജോസഫ് വില്യം രാവിലെത്തെ സെക്ഷനിൽ ദൈവ വചനം പ്രസംഗിച്ചു.
ഐ.പി.സി. സ്റ്റേറ്റ് പ്രസിസന്റ് , സ്റ്റേറ്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്,ഇവരെ കൂടാതെ ജോയിന്റ് സെക്രട്ടറിന്മാരായ പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജയിംസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു. ഐ.പി.സി കേരള സ്റ്റേറ്റ് ഓഫിസ് മാനേജർ , സജി സാർ , എബി തുടങ്ങിയവരുടെ സേവനം ശ്രദ്ധിക്കപ്പെട്ടു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ വചനം പ്രസംഗിക്കുന്നു
ഐ പി സി ജില്ല ക്വയർ ഗാനശുശ്രുഷ നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here