വാർത്താ … എൻ.എസ് നെല്ലിക്കുന്നo
മേയ് മൂന്നിന് കാസർഗോഡ്
നിന്നും ആരംഭിച്ച സ്പീക്ക് ഫോർ ഐ.പി സി എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ലഹരി വിരുദ്ധ ബോധവ ത്ക്കരണ റാലി കേരളത്തിന്റെ 10 ജില്ലകൾ വിജയകരമായ പര്യടനത്തിന് ശേഷം ഇന്ന് ഇടുക്കിയിൽ രാവിലെ മുതൽ പര്യടനം നടത്തി. മേയ് 2 ന് കുമ്പനാട് ഹെബ്രോൺ പുരത്ത് സ്റ്റേറ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഫ്ളാഗ് ഓഫ് നിർവഹിച്ച കേരള യാത്ര യാത്ര നാളെ കോട്ടയം ജില്ലയിൽ (19/5/23) പര്യടനം നടത്തുo. 25 ാം തിയതി വൈകിട്ട് 4.30 ന് തലസ്ഥാന നഗരിയിൽ കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സമാപന യോഗം നടക്കും. രാഷ്ട്രീയ – മത – സാംസ്ക്കാരിക- വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും. പ്രശസ്ത ക്രൈസ്തവ ഗാന ഗായകൻ ജി.പി കുറ്റിച്ചൽ നേതൃത്വം നൽകുന്ന ഗാനസന്ധ്യയും നടക്കും.യാത്രയുടെ ആരംഭം മുതൽ എല്ലാ ജില്ലകളിലേയും സഭാ-സംഘടന വ്യത്യാസമില്ലാതെ,ലോക്കൽ പാസ്റ്റേഴ്സിന്റെയും, വിശ്വാസികളുടെയും , പബ്ളിക്കിന്റെയും പൂർണ പിൻതുണ ലഭിക്കുന്നതായി സംഘാടകർ പറഞ്ഞു





