വാർത്ത: എൻ.വി. തിരുവനന്തപുരം
തിരുവനന്തപുരം: തുടലി ഐപിസി സഭയുടെ സ്നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും കാട്ടാക്കട തലുക്ക് കമ്മറ്റിയുടെയും നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
മെയ് 21ഞായറാഴ്ച 3pm ന് ആര്യങ്കോട് ജംഗ്ഷനിൽ നടന്ന സമ്മേളനം പി.സി.ഐ ജില്ല സെക്രട്ടറി പാസ്റ്റർ K.A തോമസിന്റെ അദ്ധ്വഷതയിൽ ജില്ലാ പ്രസിഡന്റെ പാസ്റ്റർ ജേക്കബ് കുര്യൻ ഉത്ഘാടനം ചെയ്തു. തുടർന്ന് പി.സി ഐ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജയ്സ് പാണ്ടനാട് സ്റ്റേറ്റ് പ്രതിനിധി പാസ്റ്റർ Pk യേശുദാസ് പി.സി.ഐ കാട്ടാക്കട താലുക്ക് പ്രസിഡന്റ് പാസ്റ്റർ N. വിജയകുമാർ എന്നിവർ പ്രസംഗിച്ചു പ്രതിഷേധ റാലി ഐപിസി ചർച്ച് ഗ്രൗണ്ടിൽ എത്തിയശേഷം സമാപന സമ്മേളനം ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ജെയ്സ് പാണ്ടനാട് ,പാസ്റ്റർ സതീഷ് നെൽസൺ എന്നിവർ വിഷയം വിശദീകരിച്ച് സംസാരിക്കുകയും പാസ്റ്റർ രഞ്ജു ,പാസ്റ്റർ ഷൈജു വെള്ളനാട് എന്നിവ ആശംസകൾ അറിയിക്കുകയും പാസ്റ്റർ എം ജി ഷാജി കൃതജ്ഞത അറിയിക്കുകയും ചെയ്തു





