News :- Sunil Ottappalam
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ സഭാംഗം പരേതനായ ജോൺ ചെറിയാന്റെ (റോയ് – കൊട്ടാരക്കര സന്യാസി അപ്പച്ചന്റെ കൊച്ചുമകൻ) ഭാര്യ ഗ്രേയ്സ് ചെറിയാൻ (56) നിര്യാതയായി. സംസ്കാരം പിന്നീട്. ചില മാസങ്ങളായി
ശാരീരികസ്വാസ്ഥതയാൽ ഭവനത്തിൽ വിശ്രമിച്ചിരുന്ന പരേത ദൈവീക രോഗശാന്തിയിൽ അവസാനത്തോളം നിലനിന്നു.
മക്കൾ: മേബൽ, മെർലിൻ ആൻ ചെറിയാൻ. മരുമകൻ: ജോർജ് കുരുവിള.
ടി.പി.എം എറണാകുളം സഭയുടെ ആരംഭകാല വിശ്വാസി പരേതനായ ചാത്തനാട്ട് ഏബനേസർ ബ്രദർ. ദാസുകുട്ടിയുടെ മൂത്ത മകളാണ്. സഹോദരങ്ങൾ: ലൂയിസ് ഏബ്രഹാം (എറണാകുളം), സിസ്റ്റർ.ജോയ്സ് ഏബ്രഹാം (ടി.പി.എം കൊട്ടാരക്കര ഏനാത്ത് സുവിശേഷ പ്രവർത്തക)




