Home Daily news കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ തീ പിടുത്തം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ തീ പിടുത്തം

0

തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിത്തം. ആലപ്പുഴ എക്സിക്യുട്ടീവിനാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്. തീ പിടിത്തത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പിൻഭാഗത്തെ ജനറൽ കോച്ചാണ് കത്തിയത്. രാത്രി 11.45നാണ് ട്രെയിൻ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചത്. അതേസമയം ട്രെയിനിലെ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു. എലത്തൂരിൽ വച്ച് ഷാരൂഖ് സെയ്ഫി തീയിട്ടതും ഇതേ ട്രെയിനാണെന്നത് ദുരൂഹത വർധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here