വാർത്ത :- എൻ.എസ്. നെല്ലിക്കുന്നം
ഓഡിഷ: പെന്തക്കോസ്തൽ ചർച്ച റായിഗഡയില് ഒക്ടോബർ 8ന് നടന്ന ഐ.പി.സി ഓഡിഷ നോർത്ത് സോൺ റീജിയന്റെ ജനറൽ ബോഡി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഡോൺ കുരുവിള (പ്രസിഡന്റ്), പാസ്റ്റർ സുനാം സാമൽ. (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജു എം മാത്യു (സെക്രട്ടറി), പാസ്റ്റർ സുധീർ നായ്ക്ക് (ജോ. സെക്രട്ടറി), ബ്രദർ ബീരേന്ദ്രകുമാർ സുന (ട്രഷറാർ), പാസ്റ്റർ ജോൺസി മാത്യൂസ് (പി.വൈ.പി.എ & സണ്ടേസ്കൂൾ പ്രസിഡന്റ്), പാസ്റ്റർ ഡോൺ കുരുവിള, ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജനറൽ കൗൺസിൽ അംഗംങ്ങൾ) എന്നിവരെ കൂടാതെ പതിനഞ്ച് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊന്ന് കൗൺസിലിനേയും തിരഞ്ഞെടുത്തു.
ഇലക്ഷൻ നിരീഷകരായി ഐ.പി.സി ജനറൽ കൗൺസിൽ അംഗംങ്ങളായ
കേരളത്തിൽനിന്നും, നോർത്ത് ഇന്ത്യയിൽ നിന്നുമുള്ളവർ പങ്കെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോൺ കുരുവിള 2019 2022 കാലഘട്ടത്തിൽ ആരംഭിച്ച ഓഡിഷ നോർത്ത് സോൺ റീജിയന്റെ പ്രഥമ പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായി ഐ.പി.സി ഓഡിഷയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന പാസ്റ്റർ ഡോൺ കുരുവിള കുമ്പനാട് ചെള്ളേത്ത് കുടുംബാംഗമാണ്. ഐ.പി.സി മുൻ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പരേതനായ പാസ്റ്റർ കെ.എം. ജോണിന്റെ മകൾ സൗമിയാണ് ഭാര്യ.




