Home Daily news വൈക്കത്ത് വള്ളം മുങ്ങി നാലു വയസുകാരനടക്കം രണ്ടു മരണം മൂന്നുപേർ ആശുപത്രിയിൽ

വൈക്കത്ത് വള്ളം മുങ്ങി നാലു വയസുകാരനടക്കം രണ്ടു മരണം മൂന്നുപേർ ആശുപത്രിയിൽ

0

തോമസ് ജേക്കബ് കണ്ണൂർ

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻ തറ ശരത് (33), സഹോദരീ പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു. സംഭവം. മറുകരയിലുള്ള മരണവീട്ടിലേക്കു വള്ളത്തിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ആഴമുള്ള തോടാണ്. ചരല് വാരിക്കൊണ്ടിരുന്ന ഇടമാണ്. വള്ളം മറിഞ്ഞപ്പോൾ കുട്ടിയേയും കൊണ്ട് കരയിലേക്ക് അദ്ദേഹം നീന്തി വന്നപ്പോൾ മുങ്ങിപ്പോയതാണ്. രണ്ടു പിള്ളേരും സ്ത്രീകളും അടക്കം മരണവീട്ടിലേക്ക് പോകുകയായിരുന്നു’-

LEAVE A REPLY

Please enter your comment!
Please enter your name here