Home Uncategorized ക്രിസ്ത്യാനികൾക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ചു ഹാസനിൽ വൻ പ്രതിഷേധ റാലി

ക്രിസ്ത്യാനികൾക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ചു ഹാസനിൽ വൻ പ്രതിഷേധ റാലി

0

ജി.പി. കുറ്റിച്ചൽ ജി.എം ന്യൂസ് ലേഖകൻ.

: ഹാസൻ ജില്ലയിൽ ഒക്ടോബർ അഞ്ചിന് അഖിലേന്ത്യാ ക്രിസ്ത്യൻ ഫെഡറേഷനും ഹാസൻ ഡിസ്ട്രിക്ട് ക്രിസ്ത്യൻ കെയറിംഗ് ഫോറം എന്ന സംഘടനയും ചേർന്ന് ഹാസൻ ജില്ലയിലെ വിശ്വാസികളെ ചേർത്ത് വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടക സംസ്ഥാനത്തെ പല ആരാധനാലയങ്ങൾ ആക്രമിക്കുകയും അനേക ദൈവദാസന്മാരെയും വിശ്വാസികളെയും ഉപദ്രവിക്കുകയും ചെയ്തതിനെതിരെയും നിയമസഭയുടെ ഒരു സെക്ഷനിൽ ഭാരതീയ ജനതാ പാർട്ടി എംഎൽഎ ഗൂളിഹട്ടി ശേഖർ സംസ്ഥാന മന്ത്രി ആർ അശോക്, എംഎൽഎ ബസവന ഗൗഡ പാട്ടീൽ യത്നാൽ, ഇവർ ക്രിസ്ത്യാനികൾക്കെതിരെ തെറ്റായ പ്രസ്താവനകൾ പറഞ്ഞു മത സൗഹാർദ്ദം നഷ്ടപ്പെടുത്തി കൊണ്ടിരിക്കയും ക്രിസ്ത്യാനികളെ ഉപദ്രവിക്കാൻ മത തീവ്രവാദ സംഘടനകൾക്ക് പ്രചോദനം നൽകുന്ന പ്രസ്താവനകൾ പറഞ്ഞതിനെ തുടർന്ന് തങ്ങളുടെ നിയമസഭാ സീറ്റ് രാജിവയ്ക്കണമെന്ന് ഉന്നയിച്ച് വൻ പ്രതിഷേധ റാലി നടത്തി.
റാലിയിൽ അഖിലേന്ത്യാ ക്രിസ്ത്യൻ ഫെഡറേഷൻ്റെ സ്ഥാപകനും ദേശീയ പ്രസിഡന്റുമായ ശ്രീ പ്രജ്വൽ സ്വാമി മാധ്യമങ്ങളോട് സംസാരിക്കേ “ഞങ്ങൾ ആരെയും മത പരിവർത്തനം ചെയ്യുന്നില്ലെന്നും ചെയ്യണമെങ്കിൽ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്കളിൽ പഠിക്കുന്ന വിദ്യാർഥികളെയും ക്രിസ്ത്യൻ ആശുപത്രികളിൽ വരുന്ന രോഗികളെയും മത പരിവർത്തനം ചെയ്യാമായിരുന്നു. ഞങ്ങൾ ഈ ലോകത്തിന് നന്മ മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ക്രിസ്ത്യാനികൾ എവിടെയും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നില്ല” എന്നും പറഞ്ഞു.
തുടർന്ന് ക്രിസ്ത്യാനികൾക്ക് ദേശത്തിൽ പൂർണ്ണ സംരക്ഷണം നൽകണമെന്നും ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയണമെന്നും ജില്ലാ കളക്ടർ മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
റാലിയിൽ കർണാടക ക്രൈസ്തവ രക്ഷണാ വേദികെ പ്രസിഡൻ്റ് സ്റ്റാനി പിൻ്റോ, ഇന്ത്യൻ ക്രിസ്ത്യൻ ഹ്യുമൻ റൈറ്റ്സ് ഫെഡറേഷൻ പ്രസിഡൻ്റ്, കർണാടക ന്യൂനപക്ഷ കമ്മിഷൻ മെമ്പർ മെറ്റിൽഡ ഫ്രാൻസിസ് ഡിസൂസ എന്നിവരും പങ്കെടുത്തു. ജില്ലയിലെ എല്ലാ ദൈവദാസൻമാരും ആയിരക്കണക്കിന് ക്രിസ്ത്യാനികളും ഹാസൻ ജില്ലയിലെ ഈ പ്രതിഷേധ റാലിയിൽ പങ്കെടുത്തു അവരെ പിന്തുണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here