വാർത്താ : – ജി.എം തിരുവനന്തപുരം
ഐ.പി.സി. ശാലേം പൗഡിക്കോണം സഭാംഗം ബ്രദർ ഡെന്നി തോമസ് (30) കഴിഞ്ഞ ദിവസം (16/8/23) കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ബ്രദർ . ഡെന്നി ഐ പി.സി ശാലേം പൗഡിക്കോണം സഭക്ക് ഒരു മുതൽ കൂട്ടായിരുന്നു. പി.വൈ പി.എ. പ്രവർത്തനത്തിൽ ഒരു മാതൃകയും, സൗമ്യനും മായിരുന്നു. വേർപാടിൽ ദുഃഖത്തിലായിരുക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക. സംസ്ക്കര ശുശ്രൂഷ ഇന്ന് രാവിലെ (17/8/23) സഭാ അങ്കണത്തിൽ വച്ച് സഭാശുശ്രൂഷകൻ ഇവാ സ്റ്റെഫിൻ അദ്ധ്യക്ഷത വഹിച്ച സംസ്ക്കാര ശുശ്രൂഷയിൽ ഐ.പി.സി കൗൺസിൽ അംഗം ബ്രദർ പീറ്റർ മാത്യൂ കല്ലൂർ രാഷ്ട്രീയ പ്രവർത്തകർ , പി.വൈ പി.എ സണ്ടേസ്കൂൾ , സഹോദരി സമാജം നേതാക്കൾ. സൗത്ത് സെന്റർ ലോക്കൽ ശുശ്രൂഷകന്മാർ, സെന്റർ സെക്രട്ടറി,വൈസ് പ്രസിഡന്റ് സഭാ വ്യത്യാസം കൂടാതെ വിവിധ കർത്തൃദാസന്മാർ അനുശോചന വാക്കുകൾ പ്രസംഗിച്ചു.. സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് പ്രധാന ശുശ്രൂഷ നിർവഹിച്ചു. ശാലേം സഭ കമ്മിറ്റിയോടപ്പം സെന്റർ എക്സികൂട്ടിവ് അംഗങ്ങൾ ശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു.




