ഷാജി വർഗ്ഗീസ് കലയപുരം
പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സമാധാന സന്ദേശ റാലി അനുഗ്രഹീതമായി നടന്നു
വർദ്ധിച്ചു വരുന്ന മദ്യത്തിൻ്റെയും മയക്ക്മരുന്നിൻ്റെയും ഉപയോഗത്തിനെതിരെ ബോധവൽക്കരണവും മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്ക് എതിരെ പ്രതിക്ഷേധവുമായി ആയൂർ മുതൽ കൊട്ടാരക്കര വരെ സമാധാന സന്ദേശവുമായി കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. നടത്തിയ റാലിക്ക് അനുഗ്രഹീത സമാപനം.
ഇന്നലെ (ആഗസ്റ്റ് 15) രാവിലെ 9:30 ന് ആയൂർ നിന്നും ഐ. പി. സി. ആയൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാം ഫ്ളാഗ് ഓഫ് ചെയ്ത റാലി, അഞ്ചൽ, പുനലൂർ, പത്തനാപുരം വഴിയായി വൈകിട്ടോടെ കൊട്ടാരക്കരയിൽ എത്തിച്ചേർന്നു.കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന സമാപന സമ്മേളനത്തിൽ മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷത വഹിച്ചു. കേരളാ സ്റ്റേറ്റ് പി. വൈ. പി. എ. പ്രസിഡൻ്റ് ഇവാ: ഷിബിൻ ജി. സാമുവൽ സമാപന സന്ദേശം നൽകി. കൊട്ടാരക്കരയുടെ വിരിമാറിൽ അനേകരെ സാക്ഷി നിർത്തി ക്രിസ്തുവിനെ ഉയർത്തിയത് യുവജനങ്ങളിൽ ആവേശം നിറച്ചു.ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ നടത്തിയ പരസ്യ യോഗങ്ങളിൽ ബ്രദർ ഫിന്നി R. ഡാൻ, പാസ്റ്റർ ജോൺസൺ തോമസ് പുനലൂർ, പാസ്റ്റർ ബിജു പനന്തോപ്പ്, പാസ്റ്റർ ജോൺസൺ തോമസ് പത്തനാപുരം എന്നിവർ ദൈവവചനം സംസാരിച്ചു. ശ്രോതാക്കളായിരുന്ന അനേകർക്ക് ജീവിതത്തിൽ ആശ്വാസമായി തീരുവാൻ ആ വചനങ്ങൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ബ്രദർ ജോൺസൺ അടൂർ, ബ്രദർ ജെഫിൻ ജോർജ്, ബ്രദർ ഫിന്നി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ എന്നിവരോടൊപ്പം മേഖലാ പി. വൈ. പി. എ. കൗൺസിൽ അംഗങ്ങളും റാലിക്ക് നേതൃത്വം നൽകി.ആദിയോടന്തം ഈ റാലിയിൽ പങ്കെടുത്ത വിവിധ സെൻ്റർ പി. വൈ. പി. എ. പ്രവർത്തകർക്കും മേഖലാ പി. വൈ. പി. എ. കൗൺസിൽ അംഗങ്ങൾക്കും കൊട്ടാരക്കര മേഖലാ പി.വൈ. പി. എ. കമ്മറ്റിയുടെ നന്ദി അറിയിക്കുന്നു.
പബ്ലിസിറ്റി കൺവീനർ
മാത്യു ജോൺ_




