Home Daily news പി.വൈ പി.എ യൂത്ത് സണ്ടേ ; സെപ്തംബർ 10 ന്സഭായോഗങ്ങളിൽ യുവജനങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം

പി.വൈ പി.എ യൂത്ത് സണ്ടേ ; സെപ്തംബർ 10 ന്
സഭായോഗങ്ങളിൽ യുവജനങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം

0

തോമസ് ജേക്കബ് കണ്ണൂർ

നമ്മുടെ സഹോദരങ്ങൾക്ക് ചെയ്യേണ്ടത് നമ്മൾ അല്ലാതെ ആര്?

_

സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച യൂത്ത് സൺഡേ ആയിട്ട് ക്രമീകരിക്കുവാൻ സംസ്ഥാന പി.വൈ.പി.എ ആഹ്വാനം ചെയ്യുന്നു..!!

സെപ്റ്റംബർ മാസം പത്താം തീയതി ഞായറാഴ്ച നമ്മുടെ സഭായോഗങ്ങളിൽ നമ്മുടെ യുവജനങ്ങൾക്ക് പ്രത്യേകം പ്രാതിനിധ്യം നൽകിക്കൊണ്ട് സഭായോഗം നടത്തുവാൻ ആഹ്വാനം ചെയ്യുന്നു. ഈ ഞായറാഴ്ചയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ആരാധനയും വചനഘോഷണവും പ്രാർത്ഥനയും നടത്തുവാൻ അവർക്ക് സാവകാശം നൽകണമെന്ന് ലോക്കൽ സഭ നേതൃത്വത്തോട് സംസ്ഥാന പി.വൈ.പി.എ താഴ്മയായി അപേക്ഷിക്കുന്നു

അന്നേ ദിനം പ്രത്യേക സ്തോത്രകാഴ്ച എടുത്തു പിവൈപിഎ പ്രവർത്തനങ്ങളിൽ കൂട്ടായ്മ കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

അന്നേദിവസം ലോക്കൽ പി.വൈ.പി.എ യൂണിറ്റിന്റെ നേതൃത്വത്തിൽ സുവിശേഷ ലഘു ലേഖനങ്ങൾ വിതരണം ചെയ്യുവാനും കവലകളിൽ പരസ്യ യോഗങ്ങൾ നടത്തുവാനും മുൻകൈ എടുക്കണമെന്ന് ദയവായി അപേക്ഷിക്കുന്നു

▪️ മണിപ്പൂരിലേക്ക്
പി വൈ.പി.എ സംസ്ഥാന സമിതിയുടെ സഹായഹസ്തം

കേരളക്കരയെ ഞെട്ടിച്ച പ്രളയം വന്നപ്പോൾ നാം ഒറ്റക്കെട്ടായി നിന്ന് ദുരിതവും കഷ്ടവും അനുഭവിച്ച സഹോദരങ്ങൾക്ക് കൈത്താങ്ങിയത് പോലെ അതെയൊരു സാഹചര്യം അല്ലെങ്കിലും അറിവോടെയും,പ്രത്യേക ഉദ്ദേശത്തോടെയും ഒരു സംസ്ഥാനം,ഒരു നാട്,ഒരു ജനത അതിലേറെ നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ കഷ്ടതയും പട്ടിണിയും ഉപദ്രവവും സഹിക്കുന്നത് നൂറിലേറെ ദിവസങ്ങൾ പിന്നിട്ടു.അവരുടെ പ്രതിസന്ധികളിൽ നമ്മുടെ സഹോദരങ്ങളെ കൈത്താങ്ങി നെഞ്ചോട് ചേർക്കാം.

സംസ്ഥാന പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ അവർക്കായി നമ്മുടെ സഹോദരങ്ങൾക്കായി വസ്ത്രം,മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ ശേഖരിക്കുന്നു. ഈയൊരു ഉദ്യമത്തിൽ പൂർണമനസ്സോടെ നിങ്ങൾക്കും പങ്കാളികളാകാം ഞങ്ങളെ സമീപിക്കാം. താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ വാട്സ്ആപ്പ് മെസ്സേജ് മാത്രമായി ഞങ്ങളെ ബന്ധപ്പെട്ടാൽ തുടർന്നുള്ള കളക്ഷൻ സമയവും സ്ഥലവും ഞങ്ങൾ നിങ്ങളെ അറിയിക്കാം.

ബന്ധപ്പെടേണ്ട നമ്പറുകൾ

☎️ഇവാ: ഷിബിൻ സാമൂവേൽ
+91 98 47 62 23 99

☎️ ഇവാ: മോൻസി മാമൻ
+91 96 33 20 35 93

☎️ ബ്ലസൻ ബാബു
+91 99 47 82 85 26

☎️ ജസ്റ്റിൻ നെടുവേലിൽ
+91 98 47 62 23 99

☎️ ലിജോ സാമൂവേൽ
+91 94 00 44 98 91

☎️ സന്ദീപ് വിളമ്പുകണ്ടം
+91 99 61 94 04 85

☎️ ഷിബിൻ ഗിലെയാദ്
+91 99 47 69 12 21

☎️ ബിബിൻ കല്ലിങ്കൽ
+91 99 47 82 13 55

LEAVE A REPLY

Please enter your comment!
Please enter your name here