വാർത്ത :- ജി.എം. തിരുവനന്തപുരം ബ്യൂറോ
ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതിയെ അട്ടിമറിക്കുവാൻ , ജനറൽ എക്സിക്യൂട്ടിവ്സ് എന്നു പറയപ്പെടുന്ന വർ ഗൂഢ ശ്രമം നടത്തുന്നതായി അറിയുന്നു. ഇന്ന് (12//9/23) കുബനാട്ട് ഹെബ്രോൻ പുരത്ത് നടക്കേണ്ടുന്ന സ്റ്റേറ്റ് പ്രസ്ബിറ്ററിയും, പീ ജി. കോഴ്സ് പ്രവേശനത്തിന്റെ ഇന്റർവ്യൂവും മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത്, സ്റ്റേറ്റ് ഘടകത്തെ അട്ടിമറിക്കുവാനുള്ള ആദ്യ പടിയാണ്ന്നാണ് വിശ്വാസ സമൂഹം കരുതുന്നത്. ഐ.പി സി യുടെ ചരിത്രത്തിൽ ഇതാദ്യമാണ്. കാരണം പകൽ വെളിച്ചം പോലെ എല്ലാവർക്കും അറിയാമെങ്കിലും, ചില സങ്കേതിക കാരണങ്ങളാൽ ആണ് ന്നാണ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് സിന്റെ വാദം. ഐ.പി.സി ആസ്ഥാനത്ത് , കേരള സ്റ്റേറ്റിന് ഉണ്ടായിരുന്ന ഒന്നാം നിലയിലെ മുറികൾ ജനറൽ ഭരണം താഴിട്ട് പൂട്ടിയതിനാലാണ്. പീജി ഇന്റർവ്യു അടക്കം യോഗം മുട്ടുമൺ ICPF ക്യാമ്പിൽ വച്ച് നടത്തേണ്ടി വന്നത്.
പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ മുൻ ജനറൽ ഭരണ സമിതിയിൽ , ഹെബ്രോൻ പുരത്ത് ഇന്നു കാണുന്ന ബിൽഡിംഗിൽ , താഴെത്തെ നിലയിൽ സ്റ്റേറ്റിനും ജനറൽ ലിനും ഓഫിസും , ഒന്നാം നിലയിൽ പി ജി കോഴ്സിന് വേണ്ടുന്ന റൂമുകളും അംഗീകരിച്ച് വ്യക്തമായ തിരുമാനം കൈ കൊണ്ടതാണ്. എന്നാൽ അത്തരം തിരുമാനങ്ങളെ അട്ടിമറിച്ച്, ജനറൽ നടത്തുന കിരാത – ദുഷ് ഭരണത്തിനെതിരെ കേരള ഐ പി.സി പ്രതിക്ഷേധത്തിലാണ്. സ്വയ പ്രഖ്യാപിത ഭരണാധികാരികൾ വിട്ടൊഴിഞ്ഞെങ്കിൽ മാത്രമേ ഐ.പി.സി യ്ക്ക് ഒരു രക്ഷയുള്ളു യെന്നാണ് സോഷ്യൽ മീഡിയ മുഴുവനും പറയുന്നത്. അണയാൻ പോകുന്ന തിയ് ആളി കത്തുന്നത് പോലെ ഇന്നത്തെ ഐ പി സി ഏകാധിപത്യ ഭരണകൂടം നിലം പൊത്തുമെന്ന ആത്മവിശ്വാസത്തിലും . പ്രാർത്ഥനയിലും മാണ് വിശ്വാസ സമൂഹം






