വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
ആലപ്പുഴ ചാരുംമൂട് ബൈക്കിൽ ഒളിച്ച മൂർഖനെ പിടികൂടി വാവ സുരേഷ്പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള സുരേഷിൻ്റെ ആദ്യത്തെ പാമ്പുപിടിത്തം.
ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം .
വീട്ടുമുറ്റത്ത് 2 ബൈക്കുകൾ ഉണ്ടായിരുന്നു . മകൻ അഖിൽ വൈകിട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് പാമ്പിനെ കണ്ടത് . വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത
ബൈക്കിലേക്കു കയറി .
ഇതിനിടെ നാട്ടുകാരിൽ ചിലർ വാവ സുരേഷിനെ ഫോണിൽ വി ളിച്ചു .
ഉടൻ എത്താമെന്ന് അദ്ദേഹം അറിയിച്ചു . അതോടെ നാട്ടുകാരും തടിച്ചുകൂടി . രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത് .തുടർന്ന് ബൈക്ക് മൂടിയ കവർ നീക്കി ഹാൻഡിലിൽ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി .
വാവ സുരേഷിനു നാട്ടുകാർ സ്വീകരണം നൽകി .




