വാർത്താ … സുന്ദരേശൻ പോത്തൻകോട്
ട്രിപ്പോളി: വടക്കെ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ മിന്നൽ പ്രളയത്തിൽ മുങ്ങിയ തുറമുഖ നഗരമായ ഡെർനയിൽ മരിച്ചവരുടെ എണ്ണം 11,300 ആയെന്ന് ലിബിയൻ റെഡ് ക്രെസന്റ് സംഘടന അറിയിച്ചു
5,100 പേർ മരിച്ചെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടം അറിയിച്ചത്.
എന്നാൽ,
കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്ന പശ്ചാത്തലത്തിൽ മരണസംഖ്യ 20,000 ത്തോളം എത്തിയേക്കാമെന്ന് മേയർ മുന്നറിയിപ്പ് നൽകിയിരുന്നു.
10,000ത്തോളം പേരെ കാണാനില്ല. നഗരത്തിന്റെ പല ഭാഗങ്ങളിലും മരിച്ചവരെ കൂട്ടക്കുഴിമാടങ്ങളിലാണ് സംസ്കരിക്കുന്നത്.
ഞായറാഴ്ച രാത്രി, കൊടുങ്കാറ്റും ശക്തമായ പേമാരിയും സൃഷ്ടിച്ച വെള്ളപ്പൊക്കത്തിനിടെ നഗരത്തിലെ രണ്ട് ഡാമുകൾ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡാമിലെ ജലം സുനാമി പോലെ നഗരത്തെ മൂടി.
നിരവധി പേർ കടലിലേക്ക് ഒഴുകിപ്പോയിരുന്നു. മൃതദേഹങ്ങൾ ഡെർനയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കടൽത്തീരങ്ങളിൽ
വരെഒഴുകിയെത്തിയതായി റിപ്പോർട്ടുണ്ട്. നിലവിൽ പകർച്ചവ്യാധികളുടെ ഭീതിയിലാണ് ഡെർനയടക്കമുള്ള കിഴക്കൻ ലിബിയൻ നഗരങ്ങൾ. അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ മുന്നറിയിപ്പ് നൽകാതിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് വിമർശനമുണ്ട്. ഇതേ പറ്റിഅന്വേഷണത്തിനൊരുങ്ങുകയാണ് അധികൃതർ.




