Home Daily news വാര്യാപൂരം നിരവൽ സഭയ്ക്ക് പുതിയ സഭാ ഹാൾ

വാര്യാപൂരം നിരവൽ സഭയ്ക്ക് പുതിയ സഭാ ഹാൾ

0

കെ.റ്റി. ജോസഫ് പാലക്കാട്

പത്തനംതിട്ട: ഐപിസി സിയോൻ വാര്യാപുരം നിരവൽ സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും സെന്റർ മാസയോഗവും നടന്നു.. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ ജോസഫ് പ്രതിഷ്ഠ ശുശ്രൂഷ നിർവഹിച്ചു. ഐപിസി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ സാം പനച്ചയിൽ അധ്യക്ഷത വഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി സാം ആരാധനാലയ പ്രവേശന ശുശ്രൂഷ നടത്തി. ഐപിസി സെന്റർ ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ വിളവിനാൽ, പാസ്റ്റർ ഷൈജു മാത്യു, തോമസ് ജോർജ്, സൺഡേസ്കൂൾ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോസ് സാമുവൽ, ഐപിസി സംസ്ഥാ കൗൺസിൽ അംഗം പാസ്റ്റർ കൗൺസിൽ അംഗം പാസ്റ്റർ ബിനു കൊന്നപ്പാറ, പിവൈപിഎ സെന്റർ സെക്രട്ടറി അലൻ ജിജി ഏബ്രഹാം, പാസ്റ്റർമാരായ കെ.ജെ.ഫിലിപ്, ചെറി യാൻ മാത്യു, വിമെൻസ് ഫെല്ലോഷിപ് സെന്റർ ഭാരവാഹികളായ ഷൈലജ മോൻസി, ഷൈനി ജിജി എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർമാരായ തോമസ് വർഗീസ്, ജോർജ് കെ.ജോയി, ഫിന്നി ജോസഫ്, ബിജു ചെറിയാൻ, പ്രകാശ് ഏബ്രഹാം, വർഗീസ് ജോർജ്, വി.എം. ജോൺ എന്നിവർ പ്രാർഥന നയിച്ചു. ഷാജി കുമ്പനാട് ഗാനങ്ങൾ ആലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here