വാർത്താ :- എൻ.എസ്. നെല്ലിക്കുന്നം.
ഐപിസി ശ്രീലങ്കൻ റീജിയൻ 6-ാം മത് കൺവെൻഷൻ 2023 ഒക്ടോബർ 3 മുതൽ 5 വരെ ശ്രീലങ്കയുടെ കിഴക്കൻ ഭാഗമായ ബെറ്റിക്കുളയിൽ നടക്കും. ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ.വൈ. ജോൺസൺ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ തോമസ് ജോർജ്ജ്, പി.കെ തോoസൺ, സ്പർജൻ വിക്ടർ എന്നിവരാണ് മുഖ്യപ്രഭാഷകർ. 2017-ൽ വിശ്വാസത്താൽ ശ്രീലങ്കയിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 49-ൽപ്പരം സഭകൾ ഉണ്ടു്.. കഴിഞ്ഞ അഞ്ച് പ്രാവശ്യവും വിജയകരമാക്കിയ ദൈവം
ആറാമത്തെ റീജിയൻ കൺവെൻഷനും അനുഗ്രഹമാക്കി തീർക്കുമെന്ന വിശ്വാസത്തിലാണ് പാസ്റ്റർ വൈ. ജോൺസൺ. ഏതാണ്ടു രണ്ടര ലക്ഷം രൂപ വേണ്ടി വരും. ഒന്നുമില്ലായ്മയിൽ നിന്നും സകലതും ഉളവാക്കുന്ന ദൈവം കാര്യം സാധിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുയെന്നാണ് ജി.എം മീഡിയയോട് പങ്കു വയ്ച്ചത്. നിന്ദയുടെയും അപമാനത്തിന്റെയും നടുവിൽ അല്പം പോലും പതറാതെ ദൈവം തന്ന ശ്രുശ്രുഷ തികച്ചുകൊണ്ട് ശ്രീലങ്കയിൽ ഇത് ഏഴാം വർഷം ആയിരിക്കുന്നുയെന്നും,
ശ്രീലങ്കയുടെ പ്രവർത്തനങ്ങളെ ഓർത്തും, നടക്കുവാൻ പോകുന്ന കൺവെൻഷനെ ഓർത്തും, ദൈവമക്കൾ ദയവായി പ്രാർത്ഥിക്കുകയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.








