Home Daily news ചൊവ്വയിൽ കൂടുതൽ അളവിൽ ഓക്സിജൻ സാന്നിധ്യം :” ഹോപ് പ്രോബ്” കണ്ടെത്തൽ

ചൊവ്വയിൽ കൂടുതൽ അളവിൽ ഓക്സിജൻ സാന്നിധ്യം :” ഹോപ് പ്രോബ്” കണ്ടെത്തൽ

0

സൂന്ദരേശൻ പോത്തൻ കോട് ജി.എം ന്യൂസ്

ദുബായ് : ശാസ്ത ലോകത്തിന് മുന്നില്‍ യു.എ.ഇയുടെ ചൊവ്വാദൗത്യമായ ‘ഹോപ് പ്രോബി’ന്റെ നിര്‍ണായകമായ കണ്ടെത്തല്‍.ചൊവ്വയില്‍ , പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഓക്സിജന്‍ സാന്നിധ്യമുണ്ടെന്നതാണ് കണ്ടെത്തല്‍.

യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ‘ഹോപ്​ പ്രോബ്​’ പകര്‍ത്തിയ പുതിയ ചുവന്നഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ച്‌​ ഇക്കാര്യം വെളിപ്പെടുത്തിയത്​.ചൊവ്വാ പര്യവേക്ഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ മറ്റു ലോകരാജ്യങ്ങളുടെ ഗവേഷണസ്​ഥാപനങ്ങളുമായി പങ്കുവെക്കാനും ആരംഭിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

‘ഹോപ് പ്രോബ്’ പങ്കുവെച്ച പുതിയ വിവരങ്ങള്‍ കൂടുതലും ചൊവ്വാ ഉപരിതലത്തിലെ വാതകങ്ങളുടെ സ്വഭാവ സവിശേഷതകളാണ് . പകല്‍ സമയത്ത് വ്യക്തമാകുന്ന ചൊവ്വയുടെ ഉപരിതലത്തില്‍ അല്‍ട്രാവയലറ്റ് സ്പെക്‌ട്രോമീറ്റര്‍ ഉപയോഗിച്ച്‌ നടത്തിയ നിരീക്ഷണത്തില്‍ വലിയ ഓക്​സിജന്‍ സാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കുന്ന ചിത്രങ്ങളാണ് ലഭ്യമായതെന്ന് ഹോപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലുള്ളത് . ഇതുവരെ കണക്കാക്കിയിരുന്നതിനേക്കാള്‍ വലിയ അളവില്‍ ഓക്​സിജന്‍ സാന്നിധ്യം വ്യക്തമാക്കുകയാണ് ഹോപ് പ്രോബിന്റെ പര്യവേക്ഷണമെന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു .ലോകത്തെ ആദ്യ ചൊവ്വാ ദൗത്യമായ ഹോപ്​ പ്രോബ്​ 2020ലാണ്​ വിക്ഷേപിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here