വാർത്ത: സുന്ദരേശൻ പോത്തൻക്കോട്
ഇന്ത്യാ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി.) തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നു (09/09/23 രണ്ടാം ശനിയാഴ്ച) ഐ.പി.സി ഹെബ്രോൻ ചേങ്കോട്ടുക്കോണം സഭയിൽ വച്ച് മാസയോഗം നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ടിന്റെ സാന്നിത്യത്തിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. റസ്സൽപുരം ശുശ്രൂഷകൻ ഇവാ.. അനിൽകുമാർ സങ്കീർ ത്തന ശുശ്രുഷയും, ഇറപ്പക്കാണി സഭാ ശുശ്രുഷകൻ ഇവാ… എസ് എസ് ജോയി വചന സന്ദേശവും നൽകി. ചേങ്കോട്ടു കോണം സഭാ ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു. സെന്ററിലെ 17 സഭകളിലെയും വിശ്വാസികളും ശുശ്രുഷകരും പങ്കെടുത്തു. സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും . മാസ യോഗത്തിനും നേതൃത്വം നൽകി.








