വാർത്ത: എൻ.എസ്. നെല്ലിക്കുന്നം
ഐ.പി സി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ കൺവെൻഷൻ നാളെ (2/2/23) ആരംഭിക്കും. 5 ന് ഞായറാഴ്ച സമാപിക്കും. ചങ്ങനാശ്ശേരി ചാഞ്ഞോടി ഐ.പി.സി ഗിലയാദ് സഭാ ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷൻ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോർജ്ജി വർഗീസ് ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സണ്ണി കുര്യൻ വാളകം ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയൽ കൊന്ന നിൽക്കുന്നതിൽ റെജി ശാസ്താംകോട്ട ബാബു ചെറിയാൻ, ജോസ് തോമസ് ജേക്കബ്, സോദരി സമാജം സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സൂസൻ എം ചെറിയാൻ എന്നിവർ ദൈവ വചന പ്രഘോഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ചു മാസ യോഗം പുത്രികാ സംഘടനകളുടെ വാർഷികം എന്നിവ നടക്കും. സെന്റർ പി വൈ പി.എ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും




