Home Daily news CGI കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു.507 വോട്ടുകളുമായി പാസ്റ്റർ ഷിബു കെ മാത്യു...

CGI കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു.507 വോട്ടുകളുമായി പാസ്റ്റർ ഷിബു കെ മാത്യു ഒന്നാമത്

0

ജി.പി. കുറ്റിച്ചൽ

ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ഇന്നലെ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ 26 പേരാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. 15 പേരടങ്ങുന്ന കൗൺസിൽ അംഗങ്ങളിൽ 507 വോട്ടുകളുമായി പാസ്റ്റർ ഷിബു കെ മാത്യു ഒന്നാമത് എത്തി  പാസ്റ്റർ.ബെൻസ് എബ്രഹാം, പാസ്റ്റർ റ്റി എ മാമച്ചൻ,പാസ്റ്റർ ബാബു ചെറിയാൻ പാസ്റ്റർ സജി ജോർജ് പാസ്റ്റർ.ജെ ജോസഫ്, പാസ്റ്റർ വൈ ജോസ്, പാസ്റ്റർ പി.സി ചെറിയാൻ, പാസ്റ്റർ എ പി അഭിലാഷ്,പാസ്റ്റർ തോമസ് കുട്ടി എബ്രഹാം, പാസ്റ്റർ ലൈജു നൈനാൻ, പാസ്റ്റർ ജോൺസൺ ഡാനിയൽ, പാസ്റ്റർ സാംകുട്ടി മാത്യു, പാസ്റ്റർ ഷൈജു തോമസ്, പാസ്റ്റർ ഫിന്നി ജോസഫ് എന്നിവരാണ് 2022- 24 കാലഘട്ടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ. മുൻ കൗൺസിൽ അംഗങ്ങളായ ചർച്ച് ഓഫ് ഗോഡിലെ വളരെ സീനിയറായ ദൈവദാസന്മാരും പുതുമുഖങ്ങളും അടങ്ങിയതാണ് ഇപ്രാവശ്യത്തെ കൗൺസിൽ.

ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ കൗൺസിൽ അംഗങ്ങൾക്കും ജിഎം മീഡിയയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here