വാർത്താ :- NS. Nellikunnam
ഭാരത സർക്കാറിന്റെ ലൈസൻസ് ഉള്ളതും, കേരളക്കരയിൽ ഏറ്റവും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നതും മായ ഏക മനുഷ്യാവകാശ സംഘടനയായ HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കൊല്ലം ജില്ലക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നിർജീവ അവസ്ഥയിൽ ആയിരുന്ന പഴയ കമ്മിറ്റിയിലെ പലരേയും ഒഴിവാക്കിയതിനാലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. മാത്യു സാം കൊട്ടാരക്കരയാണ് പുതിയ ജില്ലാ പ്രസിഡന്റ് . അഡ്വ.വിനോദ് കുളക്കടയാണ് ജില്ലാ സെക്രട്ടറി . ബിനു നെല്ലിക്കുന്നം ജോയിന്റ് സെക്രട്ടറിയായും ,ബ്രദർ സുജിത്ത് ജില്ലാ കമ്മിറ്റി മെബറായും തെരെഞ്ഞെടുക്കപ്പെട്ടു. ഇന്നലെ (8/3/23) ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കൊട്ടാരക്കര പ്രതീക്ഷ നഗറിൽ HRF സ്റ്റേറ്റ് കോ-ഓഡിനേറ്റർ റോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വച്ചാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾക്ക് സ്റ്റേറ്റ് കോഡിനേറ്റർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. HRF ദേശീയ ജനറൽ സെക്രട്ടറി പോൾ സുരേന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മിറ്റി അംഗം എബ്രഹാം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സാം മാത്യു, സെക്രട്ടറി വിനോദ്, നാക്ഷണൽ ട്രഷറാർ ഫിലിപ്പ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തോട് അനുബന്ധിച്ച്, അന്താരാഷ്ട്ര വനിത ദിനം പ്രമാണിച്ച്, HRF സംഘടനയിൽ നല്ല പ്രവർത്തന സേവനം കാഴ്ചവച്ച HRFസ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി കമലമ്മ ഗോപി , സ്റ്റേറ്റ് കമ്മിറ്റി അംഗം അനിത റ്റി. എന്നിവർക്ക് മൊമന്റം നൽകി ആദരിച്ചു. കൂടാതെ രാഷ്ടിയ , സാംസ്ക്കാരിക, സാമൂഹിക മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുകയും തിന്മകൾ
ക്കെതിരെ പോരാടി വിജയിക്കുകയും ചെയ്ത മുതിർന്ന വനിതകളായ ഐഷ പോറ്റി കൊട്ടാരക്കര , എലിസബത്ത് മാമൻ മത്തായി, അഡ്വ. സബിയത്ത് ബീവി ആലപ്പുഴ എന്നിവർക്കും പ്രത്യേക ആദരവ് നൽകി. യോഗത്തിൽ HRF വനിതാ നേതാക്കൾ, ജില്ലാ , സംസ്ഥാന ദേശീയ നേതാക്കൾ പങ്കെടുത്തു.






