സുന്ദരേശൻ പന്തലക്കോട്
കൊച്ചി: ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള.
32 ശതമാനം ഉണ്ടായിരുന്ന ഗോവയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം മുസ്‌ലിം ജനസംഖ്യയില്‍ വലിയ കുതിപ്പാണുണ്ടായത്. 3 ശതമാനം ഉണ്ടായിരുന്ന ഇസ്‌ലാം മത വിശ്വാസികള്‍ ഇപ്പോള്‍ 12 ശതമാനമായി. അതായത് നാലിരട്ടിയോളം വർദ്ധനവ്.
ഈ വിഷയത്തെ ക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.അതെ സമയം തന്റെ പ്രസ്താവന ഏതെങ്കിലും ഒരു പ്രേത്യേക മത വിഭാഗത്തെ ഉദ്ദേശിച്ച് ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാക്കാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.




