വാർത്താ :- എബ്രഹാം റ്റി. മാത്യു തിരുവല്ല
ഇന്ത്യാ ഗവൺമെന്റ് ലൈസൻസ് ലഭിച്ചിട്ടുള്ള മനുഷ്യാവകാശ സംഘടനയായ HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പത്തനംതിട്ട,ജില്ലയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജില്ലാ കമ്മിറ്റി പുന:രൂപീകരണവും സമ്മേളനവും ഇന്ന് (17-3-2023) വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ 5 മണി വരെ തിരുവല്ല YMCA ഹാളിൽ വച്ച് നടന്നു.
HRF സ്റ്റേറ്റ് വർക്കിഗ് ചെയർമാൻ ശ്രീ
അമ്പോറ്റി കിഴക്കേടത്ത്, അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന കമ്മിറ്റി അംഗം എബ്രഹാം T മാത്യു സ്വാഗതം പറഞ്ഞു. HRF
ജനറൽ സെക്രട്ടറി ശ്രി പോൾ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദികരിച്ചു. HRF
സ്റ്റേറ്റ് കോർഡിനേറ്റർ ശ്രി റോയ് ജോസഫ്
പത്തനംതിട്ട ജില്ലാ ഭാരവാഹികളായി തിരങ്ങെടുക്കപെട്ട വർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്ന ദൗത്യം നിർവഹിക്കുന്നതോടപ്പം ഉത്തരവാദിത്വങ്ങളെക്കുറിച്ച് പ്രസംഗിച്ചു. നാക്ഷണൽ ട്രഷറാർ ശ്രീ ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡണ്ട് – ശ്രീ അനിൽ കാലയിൽ ,
വൈസ് പ്രസിഡന്റ്മാർ –
ശ്രി ബോബസ് എബ്രാഹാം, ശ്രിമതി
തുഷാര രാജലക്ഷ്മി ടീച്ചർ, സെക്രട്ടറി- ശ്രീ അനിൽ കുമാർ (സോബിൻ ), ജോയിൻ സെക്രട്ടറിമാർ ശ്രീ
ശ്രീജിത്ത്.
ശ്രീമതി Adv. ജൽഷ്യമോൾ റോയി.
ട്രഷറർ-ശ്രീ മാത്യു വർഗീസ്.
കമ്മറ്റി അംഗങ്ങൾ: വർഗ്ഗീസ് K മാത്യു, (മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി ).
Rev തോമസ് കട്ടപ്പന. (തിരുവല്ല മണ്ഡലം പ്രസിഡണ്ട് ) എന്നിവരാണ് സത്യ
പ്രതിജ്ഞ ചൊല്ലി ചാർജെടുത്തത്.
ലേഡിസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീമതി റോസീന റോയ് , പത്തനംതിട്ട ജില്ല പ്രസിഡന്റ് അനിൽ കാലായിൽ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ല സെക്രട്ടറി ശ്രി അനിൽകുമാർ നന്ദിയും പറഞ്ഞു.

1




