വാർത്ത:- ജിജോ പാലക്കാട്
പാലക്കാട് :- ഇന്ത്യ പെന്തകോസ്ത് ദൈവസഭ പാലക്കാട് സൗത്ത് സെന്റർ കൺവെൻഷനും സംഗീത വിരുന്നും 2024 ഡിസംബർ മാസം 20,21,22 തീയതികളിൽ….
IPC പാലക്കാട് സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ യു ജോയ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ
* പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ.
* പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി.
* പാസ്റ്റർ മാത്യു തോമസ്, തൃശൂർ
തുടങ്ങിയ അനുഗ്രഹീതരായ കർത്തൃദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു. ശനിയാഴ്ച പകൽ നടത്തപ്പെടുന്ന ഉണർവ് യോഗങ്ങളിൽ പാസ്റ്റർ P. എബ്രഹാം (സജി കരിമ്പാറ), സിസ്റ്റർ ലിസ്സി വർഗീസ് തുടങ്ങിയവർ ശുശ്രുഷിക്കുന്നു. പുത്രിക സംഘടനകളുടെ വാർഷികവും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു.IPC പാലക്കാട് സൗത്ത് സെന്റർ ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് പബ്ലിസിറ്റി കൺവീനർ Pr. പ്രദീപ് പ്രസാദ് :-09061168482




