Home Daily news *ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന 12 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻവിതരണം...

*ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന 12 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻവിതരണം ചെയ്തു.*

0

News : CC MathewBanglor

ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങൾക്ക് മുൻപോട്ട് ജീവിക്കുവാൻ ഉപജീവനമാർഗമായി തയ്യൽ മെഷീൻ മേപ്പാടി സി എസ് ഐ ചർച്ച് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച ചടങ്ങിൽ വെച്ചു കൊടുത്തു, കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്തു ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ ചെയ്ത പ്രവർത്തിയെ മുൻസിപ്പൽ ചെയർമാനും, സി എസ് ഐ ചർച്ചിന്റെ വികാരിയായ Fr. ചെറിയാനും അഭിനന്ദിച്ചു ,ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ടായിരിക്കുന്ന പാസ്റ്റർ പി ജെ തോമസും സെക്രട്ടറി പാസ്റ്റർ പളനി പീറ്റർ കടന്നുവന്ന ജനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു, ബോർഡ് മെമ്പറായ പാസ്റ്റർ ജോനിഷ് എല്ലാവരെയും പരിചയപ്പെടുത്തി, ബാംഗ്ലൂരിൽ നിന്ന് കടന്നുവന്ന 12 ദൈവദാസന്മാർ ഇതിനകത്ത് സംബന്ധിക്കുന്നിടയായി, ദുരന്തമുണ്ടായ സമയം മുതൽ അഹോരാത്രം പ്രയാസത്തിലും വേദനയിലും ആയിരിക്കുന്ന മുണ്ടക്കൈയിലും ചൂരമലയിലും ആയിരിക്കുന്ന ജനത്തെ പുനർജീവിപ്പിക്കുവാനും പലവിധത്തിലുള്ള സഹായ സഹകരണങ്ങൾ പല കുടുംബങ്ങളിലും ഡയറക്ട് ആയിട്ട് എത്തിക്കുവാൻ പരിശ്രമിച്ച പാസ്റ്റർ സാബുവും കൂടെ ഇതിനു വേണ്ടി വർക്ക് ചെയ്യുന്ന ദൈവദാസന്മാരും മീറ്റിങ്ങിന് നേതൃത്വം നൽകി, ഞങ്ങൾ ഇതിനകത്തു കടന്നുവന്ന പലരുമായി സംസാരിച്ചപ്പോൾ അവരുടെ കുടുംബത്തിൽ നിന്ന് രണ്ടും മൂന്നും പേരും നഷ്ടപ്പെട്ടവർ ഉണ്ടായിരുന്നു, ഞങ്ങൾ അവിടെ നിന്ന് ചൂരൽമല സന്ദർശിക്കുകയും ദുരന്തമുണ്ടായ സാഹചര്യത്തിൽ ഉണ്ടായിരുന്ന തദ്ദേശീയമായി സംസാരിക്കുകയും ചെയ്തു പല വ്യക്തിജീവിതങ്ങളും ഉൾക്കൊള്ളുവാൻ പോലും കഴിയാത്ത രീതിയിൽ പ്രയാസപ്പെടുകയാണ് ഇപ്പോഴും മീഡിയകൾ പറയുന്നതുപോലെ അല്ല അവരുടെ മുൻപോട്ടുള്ള ജീവിതം വളരെ പ്രയാസകരമാണ് നല്ല രീതിയിൽ ജീവിച്ചു വന്നവർ ഒരു ദിവസം എല്ലാം നഷ്ടപ്പെട്ടവരായി എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യത്തിലാണ് അതുകൊണ്ട് ഇവരെ ഓർത്ത് പ്രാർത്ഥിക്കുകയും ഇവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യേണ്ടതാണ് ന്ന് സംഘാടകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here