പാസ്റ്റർ ഷൈജു വെള്ളനാട്
2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള മൂന്നാമത് പ്രാർത്ഥന സംഗമവും ക്യാമ്പ് കമ്മറ്റി യോഗവും ഐ പി സി വെമ്പായം സെൻ്ററിലെ നാലാഞ്ചിറ ബെനഡിക്ട് നഗർ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്റർ സഭാ ഹാളിൽ വച്ച് 2024 ഡിസംബർ 01 ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയും ഐപിസി വെമ്പായം സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യസന്ദേശം നല്കും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു
സംസ്ഥാന പി വൈ പി എ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്മറ്റി യോഗത്തിൽ എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുകയും ചെയ്യും.
Pr ജോയ് ചെങ്കൽ (പി വൈ പി എ വെമ്പായം സെൻ്റർ പ്രസിഡന്റ്)
Pr ഷൈജു വെള്ളനാട് (പി വൈ പി എ വെമ്പായം സെൻ്റർ സെക്രട്ടറി)



കൂടുതൽ വിവരങ്ങൾക്ക്
9645114452 8891234106




