വാർത്ത:- എന്നെസ്
ഐ.പി.സി. പുതുപ്പള്ളി സെന്റർ 33 – മത് വാർഷിക കൺവെൻഷന് ഇന്ന് (09/12/21)അനുഗ്രഹീത തുടക്കമാകുന്നു. 12 ഞായർ റിന് സമാപനം കുറിക്കും. ദിവസവും വൈകിട്ട് 6-30 മുതൽ 8.30 വരെ സൂം ആപ്ലിക്കേഷൻ വഴിയാണ് കൺവെൻഷൻ നടക്കുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.എ. മാത്യു ഇന്ന് 6.30-ന് ഉത്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ തോമസ് കുമളി ദൈവ വചനം പങ്ക് വയ്ക്കും. പാസ്റ്ററന്മാരായ വർഗീസ് എബ്രഹാം, ബാബു ചെറിയാൻ, എബി ഐരൂർ തുടർ ദിവസങ്ങളിൽ വചനം പ്രസംഗിക്കും. ബ്രദർ ദാനിയേൽ തോമസ്, കെ.പി.രാജൻ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ . ഡോക്ടർ സാജു ജോസഫ് കൺവെൻഷൻ കൺവിനറായും . Pr. കെ.കെ സ്ക്കറിയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ID 821 2868 2882 പാസ് കോഡ് :- Convention.





