വാർത്ത:- സാം വഴയില
ഐ.പി.സി. കുന്ന കുളം സെന്റർ കൺവെൻഷൻ വെർച്വൽ ഫ്ലാറ്റുഫാമിൽ ഡിസംബർ 24 വെള്ളി മുതൽ 26 ഞായർ വരെ ദിവസവും വൈകിട്ട് 7 മുതൽ 9 മണി വരെ ഐ.പി.സി. പഴഞ്ഞി ഹെബ്രോൻ സഭാ ഹാളിൽ വച്ച് നടക്കും. കുന്നകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ഫിലിപ്പ് പി.തോമസ്, എബി ഐരൂർ, സുവി. ഷിബിൻ ശാമുവേൽ എന്നിവർ ദൈവ വചനം പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും. സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും ID 89304491778. Pass code – BLESS 22. വാർത്ത:- സാം വഴയില




