വിജയ രാജ കർണാടക
കർണാടക : റായ്ച്ചൂർ ജില്ലയിൽ മാൻവി താലൂക്കിൽ സ്കൂൾ വാഹനവും ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ച് 4 കുഞ്ഞുങ്ങളുടെ കാലുകൾ അറ്റുപോയി . ഇന്ന് (5/9 /24) രാവിലെആയിരുന്നു അപകടം. സ്കൂൾ വാഹനത്തിൽ 32 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 18 വിദ്യാർത്ഥികൾ ഗുരുതരമായി പരുക്കേറ്റ് റിൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. സിന്ധന്നൂരിൽ നിന്ന് റായ്ചൂരിലേക്ക് പോകുകയായിരുന്ന ട്രാൻസ്പോർട്ട് ബസ്സും കപ്ഗലിൽ നിന്ന് മാൻവിയിലേക്ക് പോകുന്ന സ്കൂൾ വാഹനവും നേർക്കുനേർ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി കുഞ്ഞുങ്ങളെ കണ്ട് കരയുകയാണ്. ഡ്രൈവറുടെ മുന്നിലിരുന്ന വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേറ്റു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാ കുഞ്ഞുങ്ങളും ചികിത്സയിലാണ്.അമിതവേഗതയും അശ്രദ്ധയും ആണ് അപകടകാരണമെന്ന് പറയുന്നു. മാൻവി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




