ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും നോർത്ത് അമേരിക്കൻ കൂട്ടായ്മകളുടെ ചെയർമാനും ആയിരുന്ന പാസ്റ്റർ.കെ.ജെ.മാത്യു നിത്യതയിൽ. അമേരിക്കയിലെ തലമുതിർന്ന ദൈവദാസനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആയിരുന്നു വിടവാങ്ങിയത്. വിവിധ കാലയളവിൽ NACOG,PCNAK തുടങ്ങിയ പ്രധാന സമ്മേളനങ്ങളുടെ ചെയർമാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളികളുടെ ഒരു സൗമ്യമുഖം ആയിരുന്നു പാസ്റ്റർ കെ.ജെ.മാത്യു. ഒരുകാലഘട്ടത്തിൽ കേരളാ സ്റ്റേറ്റിൻ്റെ ഓവർവിയറായിട്ടുപോലും ഇദ്ദേഹത്തെ പരിഗണിച്ചിരുന്നു. ദുഃഖത്തിലായിരികുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.




