News : NS. Nellikunnam
HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന തല നേതാവ് ശ്രീ കുമ്മിൾ നസീർ തന്റെ തൂലികയിൽ നിന്നും പിറന്ന അമ്മമലയാളം ചരിത്രവും പ്രസ്ഥാനങ്ങളിലൂടെയുള്ള വളർച്ചയും എന്ന ഈടുറ്റ പുസ്തകത്തിന്റെ പ്രകാശനം നടന്നു. കഴിഞ്ഞ 9 – ന് വൈകിട്ട് 5.30, തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ. ശ്രീ ഹക്കിം മയ്യനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് പ്രസിദ്ധ എഴുത്തുകാരനും വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനും മായ.ജി.എസ് പ്രദീപ്, നല്ല മലയാളം പ്രവർത്തകനും , പ്രസിദ്ധ മജീഷ്യനും മായ ഷാജു കടയ്ക്കലിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.. നോവലിസ്റ്റ് ശ്രീ ജയശ്രീകുമാർ പുസ്തക പരിചയ പ്രഭാഷണം നടത്തി. HRFഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ ജനറൽ സെക്രട്ടറി പോൾ സുരേന്ദ്രൻ സ്വാഗത പ്രഭാഷണം നിർവഹിച്ചു. പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചെയർമാൻ ശ്രീ.സക്കീർ പായിപ്ര ഡോ: സുലൈമാൻ കുമ്മിൾ, HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.എ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു..
കൊല്ലം ജില്ലയിൽ ജനിച്ച കുമ്മിൾ നസീർ , ദേശീയ മനുഷ്യാവകാശ സംഘടനയുടെ മികച്ച ഭാഷാദ്ധ്യാപക പുരസ്ക്കാര ജേതാവ് , കവി, പ്രസംഗകൻ, സാമൂഹിക, സാംസ്ക്കാരിക . ജീവകാരുണ്യ പ്രവർത്തകൻ . ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ, PSC പരീശലന കേന്ദ്ര സംരക്ഷണ സമിതി അംഗം. പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന ജോയിന്റ സെക്രട്ടറി, HRF Human Rights Foundation State Committee Member, മികച്ച അദ്ധ്യാപകർ, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്രീ കുമ്മിൾനസീർ.




