N.S.Nellikunnam
ഐ.പി.സി കേരള സംസ്ഥാനത്തിന്റെ ഭരണ സമിതി തെരെഞ്ഞെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2മുതൽ 18 വരെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് മണ്ഡലാടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുകയാന്ന് . വളരെ പ്രധാന്യമുള്ള ഒരു തെരെത്തെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ശക്തമായ മൂന്നു പാനലുകൾളാണ് രംഗത്തുള്ളത്. അക്കൂട്ടത്തിൽ പാസ്റ്റർ കെ.സി തോമസും, പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും നേതൃത്യം നൽകുന്ന ടീമിൽ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി സ്റ്റേറ്റ് കൗൺസിൽലിലേക്ക് കൗൺസിൽ മെമ്പറായി തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരം മേഖലയ്ക്ക് മറക്കുവാൻ കഴിയാത്ത സംഭാവനകളാണ് ഡേവിഡ് സാം ചെയ്തിട്ടുള്ളത്. ഐ പി സി ഹെബ്രോൻ ആറാമട സഭാംഗമായ ഡേവിഡ് സാം മുൻ കാലങ്ങളിൽ സണ്ടേസ്കൂൾ , പി.വൈ പി.എ. തുടങ്ങിയ പുത്രികാ സംഘടനകളുടെ ആത്മീയ, ഭൗതിക കാര്യങ്ങളിൽ ശക്തമായ നേതൃത്വവും, സാബത്തിക കൈത്താങ്ങും മായിരുന്നു പ്രിയ ഡേവിഡ് സാം സാർ . തിരുവനനന്തപുരം നോർത്ത് സെന്ററിലും, ആറാമട സെന്ററിലും പി.വൈ പി.എ യുടെ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. മേഖല തലത്തിൽ പി.വൈ പി എ ട്രഷറാർ ആയി സേവനം ചെയ്തിട്ടുണ്ട്. ദൈവഹിതപ്രകാരം ഈ വരുന്ന തെരെഞ്ഞെടുപ്പിലൂടെ ഐ പി.സി സ്റ്റേറ്റ് കൗൺസിലിലേക്ക് ഒരവസരം ലഭിച്ചാൽ സ്റ്റേറ്റ് കൗൺസിലിൽ തിരുവനന്തപുരത്തിന്റെ ശബ്ദമായി നിലകൊള്ളുമെന്നും . മേഖലയുംമായി സഹകരിച്ച് ജില്ലയിലെ സുവിശേഷീകരണ പ്രവർത്തനത്തിനും വിവാഹ , വിദ്യാഭ്യാസ, വൈദ്യ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ വ്യത്തമായ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രിയ ഡേവിഡ് സാം പറഞ്ഞു.




