News :- KT. Joseph Palackad
ഇതു അന്ത്യ കാലമാകയാൽ ദൈവജനം ആത്മാവിൽ എരിവുള്ളവരായി , ഇനിയുള്ള നാട്ടുകളിൽ ജീവിതം നയിക്കണമെന്നും, കർത്തവ് വാതിൽക്കൽ എത്തിയെന്നും ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായി പറഞ്ഞു. പാലക്കാട് നോർത്ത് സെന്റർ മാസയോഗത്തിൽ സമാപന സന്ദേശത്തിലൂടെയാണ് താൻ പറഞ്ഞത്. 15-10_2022 ശനിയാഴ്ച രാവിലെ 10 മണിക്ക് കോയമ്പത്തൂർ ചുങ്കം ഐ പി സി എബനേസർ സഭയിൽ വച്ച് നടന്ന സെന്റർ മാസയോഗം സെന്റർ സെക്രട്ടറി പാസ്റ്റർ ബോസ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജേക്കബ് മാത്യുവും പാസ്റ്റർ കെ.റ്റി ജോസഫും ആരാധനക്ക് നേതൃത്വം കൊടുത്തു.
ചുങ്കം സഭാ ശുശ്രൂഷകൻ പാസ്റ്റർ നെബു മാക്സൺ, പാസ്റ്റർ സാം കാതേട്ട്, പാസ്റ്റർ വി.എസ് ബിജു എന്നിവരും വചനം പ്രസംഗിച്ചു .സെന്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി സമാപന സന്ദേശവും നൽകി. സെന്ററിൽ ഉള്ള എല്ലാ ലോക്കൽ സഭാ ശുശ്രുഷകന്മാരും വിശ്വാസികളും പങ്കെടുത്തു.







