News:- CC Mathew Karnataka
ബാംഗ്ലൂർ : സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ആനക്കൽ,,രാം നഗര, ബിടുതി, മാഗടി സെക്ഷൻ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂലൈ മാസം ഇരുപത്തി അഞ്ചാം തീയതി രാവിലെ പത്തര മുതൽ ബിടുതി എ ജി ചർച്ച് ലക്ഷ്മി സാഗരയിൽ വച്ച് സെക്ഷൻ പ്രസ്ബിറ്റർ റവ: സി സി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത മീറ്റിംഗിൽ റവ: ദേവപ്രസാദ് ദൈവവചനം ശുശ്രൂഷിച്ചു. അനേക ദൈവദാസന്മാരും ദൈവദാസിന്മാരും ഈ മീറ്റിംഗിൽ പങ്കെടുത്തു. കൂടി വന്നവർക്ക് എല്ലാം ഈ മീറ്റിംഗ് വളരെ അനുഗ്രഹമായിരുന്നു.




