News:- CC Mathew Banglor
ബാംഗ്ലൂർ:ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ റോയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 10th +2 വിദ്യാർത്ഥികളെ ആദരിച്ചു. 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി. സാമ്പത്തികമായി പിന്നോക്കത്തിൽ ആയിരിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാമ്പത്തിക സഹായവും ബോർഡ് മെമ്പേഴ്സിന്‍റെയും നേതൃത്വത്തിൽ നൽകി പാസ്റ്റർ സെൽവം പ്രാർത്ഥിച്ച് ആരംഭിച്ചു. അധ്യക്ഷനായി പ്രസിഡണ്ട് പി ജെ തോമസ് നേതൃത്വം നൽകി, പ്രധാന മെസ്സേജ് റവ :പ്രകാശ് സൈമൺ നൽകി, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും അനുഭവസാക്ഷ്യവും കടന്നുവന്ന ദൈവമക്കൾക്ക് ഏറ്റവും അനുഗ്രഹമായിരുന്നു. സൗത്ത് സെക്ഷനിലുള്ള ദൈവദാസന്മാർ വിദ്യാർത്ഥികളെ പ്രാർത്ഥിച്ച് അനുഗ്രഹിച്ചു റവ :പളനി പീറ്റർ നന്ദി പ്രകാശനം നടത്തി.






