Home Daily news ആലയ പണി തുടങ്ങണം; കൈയിൽ പണം മില്ല

ആലയ പണി തുടങ്ങണം; കൈയിൽ പണം മില്ല

1

ഒരഭ്യർത്ഥന

തിരുവനന്തപുരം: ഈ കാണുന്ന ചിത്രം, ഐ.പി.സി.യുടെ ആരാധന നടന്നിരുന്ന ഒരു സഭാ കെട്ടിടമാണ്. ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്ററിൽ ഉൾപ്പെട്ട നെടുമങ്ങാട് ISROയ്കു സമീപം കാഞ്ഞിരം പാറ പെനിയേൽ സഭയാണ്. ഇവിടെത്തെ ശുശ്രൂഷകൻ പാസ്റ്റർപോൾ സുരേന്ദ്രനാണ്(ജി.എം മീഡിയ) ഇപ്പോൾ ആരാധന നടക്കുന്നത് തൊട്ടടുത്തുള്ള ഒരു സഭാ വിശ്വാസിയുടെ ഭവനത്തിലാണ്. പാസ്റ്റർപോൾ സുരേന്ദ്രനും കുടുംബവും കർതൃ വേല യിൽ ആയിട്ട് 30 വർഷം തികയുന്നു. ഇപ്പോൾ താമസിക്കുന്നത് 25-ാം മത്തെ വാടക ഭവനത്തിലാണ്.. മൂന്ന് പെൺമക്കൾ.

ആലയം ശൂന്യമായി കിടക്കുന്നു. ഈ ദിവസങ്ങളായി മനസ് ഭാരപ്പെടുന്നു. ഇത് ഒന്ന് ആരാധനയ്ക് യോഗ്യമായ സ്ഥലമായി തീർക്കുവാൻ വെമ്പൽ കൊള്ളുന്നു .പലരോടും പറഞ്ഞു. ഫലമുണ്ടായില്ല.. നാട്ടുകാർ, സമുദായക്കാർ പരിഹസിക്കുന്നു. താങ്ങാനാവുന്നില്ല. ഈ ആലയം പണിത് ആരാധന പുനരാ ഭിക്കുവാൻ കഴിയുമോ ? ഇതാണ് ചോദ്യം. ഒരു രൂപ പോലും കൈയിൽ ഇല്ല. ഉണ്ടായിരുന്നത് ഫൗണ്ടേഷൻ പണിഞ്ഞു. 2 വർഷമായി സഭാ ഹോൾ കാടുപിടിച്ചു കിടക്കുന്നു.
വിശ്വാസത്താൽ ആലയ പണി തുടങ്ങുവാൻ പോകുന്നു. സുമനസുകളായ ദൈവദാസന്മാരും , സഹോദരങ്ങളും , എന്നെ സഹായിക്കണം.കർത്താവിന് വേണ്ടി ആലയ പണിക്ക് വേണ്ടി നിങ്ങൾ തരുന്ന ഒരു രൂപ ആയാലും അത് വിലയേറിയതാണ്. ദൈവമക്കളുടെ പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു

നാം എത്രയോ പാഴ്ചെലവ് ചെയ്യുന്നു. കൂട്ടത്തിൽ നിങ്ങളിൽ കഴിയുന്ന സഹായം നൽകി ആരാധനാലയത്തിന്റെ പണി പൂർത്തീകരിക്കുവാൻ സഹായിക്കുക! പ്രാർത്ഥിക്കുക. ദൈവം നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ.
Bank Details
INDIAN BANK
Branch :- Nedumangad
A/C No: 6556424605
Name: – IPC Peniel church
IFSC :- IDIB000N143
🙏🙏🙏🙏🙏🙏🙏

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here