Home Daily news ഇടുക്കി മേഖലയിൽ നിന്നും ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെബർ സ്ഥാനത്തേക്ക് പാസ്റ്റർ ഷാജി സി ജോൺ...

ഇടുക്കി മേഖലയിൽ നിന്നും ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെബർ സ്ഥാനത്തേക്ക് പാസ്റ്റർ ഷാജി സി ജോൺ ( ഷാജികുമ്പനാട്) വിജയ പ്രതീക്ഷയോടെ***

0

വാർത്ത: NS നെല്ലിക്കുന്നം

ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതി തെരെത്തെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് 18 നു ഇടുക്കി കട്ടപ്പന ടൗൺഹാളിൽ രാവിലെ 10 മുതൽ 4 വരെ നടക്കുകയാണ്. ഐ.പി.സി.യുടെ ഹെഡ്ക്വാർട്ടർ സ്ഥിതി ചെയ്യുന്ന ലോക പ്രശസ്തിയായ കുമ്പനാട്ട്, ജനിച്ചു വളർന്ന ഷാജി സി ജോൺ ഐ.പി.സി കേരള സ്റ്റേറ്റിലേക്ക് തെരെത്തെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി ഇടുക്കി ജില്ലയിലെ പല സെന്ററുകളിൽ സഭാ ശുശ്രുഷ വഹിച്ചിരുന്നു 2016 മുതൽ ഐ.പി.സി നെടുംങ്കണ്ടം സെന്റർ ശുശ്രൂഷകനായും, നിലവിൽ തോക്കു പാറ ടൗൺ ചർച്ച് ശുശ്രുഷകനും സേവനം ചെയ്തു വരുന്നു. ഐ.പി.സി പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ ,പി വൈ പി.എ. കമ്മിറ്റികളിൽ . സെന്റർ, സ്റ്റേറ്റ് തലങ്ങളിൽ സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.പാസ്റ്റർ ഷാജി കുമ്പനാട് ദൈവഹിത പ്രകാരം സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടാൽ ഇടുക്കി മേഖലയിലുള്ള സാമ്പത്തിക സപ്പോർട്ട് ഇല്ലാത്ത സെന്ററുകളെ സഹായിക്കും. ഇടുക്കി മേഖലയിലുള്ളഎല്ലാ ശുശ്രുഷകന്മാർക്കും പരിരക്ഷ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. വിദ്യാഭ്യാസ സഹായം കൗൺസിൽവഴി എത്തിക്കും. വിവാഹം, വിധവ, പാർപ്പിടം എന്നിവയ്ക്ക് കൗൺസിൽ വഴി പാക്കേജ് നടപ്പിലാക്കും. കുമ്പനാട്ടു സ്ഥിര താമാസക്കാരനായതു കൊണ്ട് വിദൂരതയിൽ നിന്നും ഇടുക്കി മേഖലയിൽ നിന്നും ഓഫിസ്കാര്യങ്ങൾക്ക് കുമ്പനാട്ട് എത്തുന്നവർക്ക് ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുക്കും. തുടങ്ങിയവ വിശ്വസ്തതയോട് നിർവഹിക്കുമെന്ന് ജി.എം ന്യൂസിനോട് പറഞ്ഞു. ഇടുക്കി മേഖലയിലുള്ള എല്ലാ വോട്ടറന്മാരായ കർത്തൃദാസന്മാരുടേയും, സഭാ പ്രതിനിധികളുടെയും പരിപൂർണ്ണ പിന്തുണയും പ്രാർത്ഥനയും ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here