Home Daily news ഇതാണ് ശിശുദിനത്തിന്റെ മധുരം;കുട്ടികളെ സന്ദർശിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻ രാജ്

ഇതാണ് ശിശുദിനത്തിന്റെ മധുരം;കുട്ടികളെ സന്ദർശിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻ രാജ്

0

തോമസ് ജേക്കബ് കണ്ണൂർ

ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക്ക് ആലത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകിയതിന് ശേഷം സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് പോയത് ഒരു ക്രഷിലേക്കാണ്. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി സർക്കാർ നടത്തുന്ന ക്രഷാണ് മോഹൻരാജ് സന്ദർശിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജിന് അത് സംതൃപ്തിയുടെ നിമിഷമായിരുന്നു. അഞ്ചുവയസ്സ് മാത്രമുള്ള കുരുന്നിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ലഭിച്ചത് മോഹൻരാജിന്റെ വാദങ്ങളിലൂടെ ആയിരുന്നു. കോടതിയിൽ നിന്നിറങ്ങി നേരെ പോയത് ഹൈക്കോടതിക്ക് സമീപമുള്ള ക്രഷിലേക്ക്. സുരക്ഷിതമായി ഉറങ്ങുന്ന കുട്ടികളെ കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ പുറത്തേക്ക്. എന്തുകൊണ്ട് കോടതിയിൽ നിന്ന് ഇറങ്ങിയുള്ള ആദ്യ സന്ദർശനം ഇങ്ങോട്ട് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. അതിഥി തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ആദ്യമായി ആരംഭിച്ച ക്രഷ് ആണിത്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ക്രഷിന്റെ പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here