Home Daily news വേൾഡ് പെന്തെക്കോസ്റ്റൽ ഐക്യ സമ്മേളനത്തിന്റെ പ്രൊമോഷണൽ മീറ്റിംഗ് 19 ന് മലമ്പുഴയിൽ നടക്കും –

വേൾഡ് പെന്തെക്കോസ്റ്റൽ ഐക്യ സമ്മേളനത്തിന്റെ പ്രൊമോഷണൽ മീറ്റിംഗ് 19 ന് മലമ്പുഴയിൽ നടക്കും –

0

വാർത്ത:- എൻ എസ് നെല്ലിക്കുന്നo

2024 ജനുവരി മാസം ഏഴാം തീയതി മുതൽ പതിനാലാം തീയതി വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന വേൾഡ് പെന്തക്കോസ് ഐക്യ കൺവെൻഷന്റെ വിജയത്തിനായി നടന്നു കൊണ്ടിരിക്കുന്ന പ്രൊമോഷണൽ മീറ്റിംഗിന്റെ ഭാഗമായി നവംമ്പർ 19 ന് മലമ്പുഴ റോക്ക് ഗാർഡനു് സമീപം മലമ്പുഴ സഭയിൽ വച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ പ്രൊമോഷണൽ മീറ്റിംഗ് നടക്കും. ശാരോൺ സഭ സെന്റർ പാസ്റ്റർ ജോർജ്ജ് മാത്യു ഉത്ഘാടനം നിർവഹിക്കും. ഏജി ചർച്ച് പരുത്തിപള്ളി പാസ്റ്റർ പി.ഐ സബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ എം.ഐ തോമസ്, ബ്രദർ പി.റ്റി തോമസ്, ബ്രദർ മാത്യു സാം, എന്നിവർ വിഷയം അവതരിപ്പിക്കും. ഐ.പി.സി. മുൻ കൗൺസിൽ അംഗം ബ്രദർ പി.വി മാത്യു നേതൃത്വം നൽകുന്നു. കൺവെൻഷൻ കൺവിനറും കൂടിയാണ് പി.വി മാത്യുസാർ .

LEAVE A REPLY

Please enter your comment!
Please enter your name here