വാർത്ത… എൻ.എസ്.
2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുവാൻ പോകുന്ന ഐക്യ പെന്തെക്കോസ്ത് കൺവൻഷൻ ഉണർവ് 2K24, ന്റെ നേതൃത്വ സംഗമം ഇന്ന് തിരുവല്ലയിൽ കൂടി. ഐ.പി സി ഒഴികെഎല്ലാ പെന്തെക്കോസ്തു സഭകളിലേയും പ്രസിസന്റുന്മാർ സന്നിഹിതരായിരുന്നു. ഐ.പി സി മുൻ ജനറൽ പ്രസിഡന്റ് / സെക്രട്ടറി, പാസ്റ്റർ കെ.സി. ജോൺ , ബ്രദർ ഗ്ലാഡ്സൺ ജേക്കബ് ഐ.പി.സി മുൻ ജനറൽ ട്രഷറാർ സജി പോൾ , തുടങ്ങിയവർ പങ്കെടുത്തു. വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സഭാവിഭാഗത്തിൽ നിന്നും തെരെത്തെടുത്ത അഞ്ച് പേർ വിതം അടങ്ങുന്ന 100 പേരാണ് ക്വയർ ടീം. 20,000 പേർക്ക് ഇരിക്കാവുന്ന പന്തൽ . ഇന്ത്യയിലും വിദേശത്തും മുള്ള പ്രശസ്തരായ , പ്രത്യേകിച്ച് രോഗശാന്തി, കൃപാവര ശുശ്രുഷ ചെയ്യുന്ന കർത്തൃദാസന്മാരാണ് പ്രാസംഗികർ. വാഹന ക്രമീകരങ്ങങ്ങൾ ഭക്ഷണം, താമസം, എന്നി ക്രമികരണങ്ങൾ ഉണ്ടാകും. യൂത്ത് മീറ്റിംഗ്, സഹോദരി ന്മാരുട മീറ്റിംഗ് , ബിസ്നസ് പ്ലാൻ മീറ്റിംഗ്, പ്രമോഷണൽ മീറ്റിംഗ്, ശുശ്രൂഷയിൽ 50 നും 75 നും വർഷത്തിന്റെ സേവനം ചെയ്തിട്ടുള്ളവരെ ആദരിക്കൽ, സാംസ്ക്കാരിക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും. കേന്ദ്ര സംസ്ഥാന മന്ത്രി ന്മാർ സാoസ്കാരിക പ്രമുഖർ എന്നിവരും പങ്കെടുക്കും. 2 കോടി രൂപയാണ് ബഡ്ജറ്റ് . എല്ലാ സഭാവിഭാഗത്തിന്റെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു.






