വാർത്താ :- തോമസ് ജേക്കബ് കണ്ണൂർ
പാപത്തിന്റെ പടുകുഴിയിൽ നിന്നും പാപമോചനം എന്ന രക്ഷ കൈവരിച്ചത് തന്നെ സേവനത്തിനായി തന്നെ. രക്ഷിക്കപ്പെട്ടവർ രക്ഷാ ഗുണം വെളി പ്പെടുത്തണം. ഇതാ ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാർ . ഐ.പി.സി ഇരിങ്ങാലക്കുട സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ എല്ലാം മാസവും കൈത്താങ്ങ് എന്ന പേരിൽ നടത്തിവരുന്ന ചാരിറ്റിയുടെ ഭാഗമായി (20/09/2023) കഴിഞ്ഞ 20 ന് കോൽക്കുന്ന് പ്രവർത്തിക്കുന്ന സ്നേഹഗിരി സ്നേഹലയത്തിൽ പി.വൈ.പി.എ അംഗങ്ങൾ അവിടത്തെ അന്തേവാസികളോടെ കൂടെ സമയം ചിലവഴിക്കുവാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അവർക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങി കൊടുക്കുവാനും അവരെ സന്തോഷിപ്പിക്കുന്ന ചില പ്രോഗ്രാമുകൾ ചെയ്യുവാനും പ്രത്യേകം അവർക്കുവേണ്ടി സമയം ചെലവഴിച്ച് പ്രാർത്ഥിക്കുവാനും കഴിഞ്ഞു. ഐ.പി.സി.ഇരിങ്ങാലക്കുട സെന്റർ പി.വൈ.പി.എ അംഗങ്ങളുടെ ഈ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുവാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ചോദിക്കുന്നു.









