Home Daily news തിരുവല്ലയിൽ കനത്ത മഴയിൽ പള്ളി ഇടിഞ്ഞു വീന്നു

തിരുവല്ലയിൽ കനത്ത മഴയിൽ പള്ളി ഇടിഞ്ഞു വീന്നു

0

വാർത്ത: തിരുവല്ല ബ്യൂറോ

പത്തനംതിട്ട: കനത്തമഴയിൽ പള്ളി ഇടിഞ്ഞ് വീണു.

പത്തനംതിട്ട :- തിരുവല്ലയിൽ നിരണത്തുള്ള സിഎസ്ഐ പള്ളിയാണ് പൂർണമായും ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. നൂറ് വർഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ തകർന്ന് വീണത്. പുലർച്ചെ ആളുകളാരും ഇല്ലാതിരുന്ന സമയത്താണ്
സംഭവമെന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
പമ്പാനദി കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളത്. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട കൊക്കാത്തോട് മരം കടപുഴകി വീണു. അള്ളുങ്കൽ മേഖല
യിലാണ് റോഡിലേക്ക്
വീണത്. ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു. വെണ്ണിക്കുളം- കോമളം റോഡിൽ വെള്ളം കയറി. റാന്നി തിരുവല്ല റോഡിൽ ഗതാഗതം തടസപ്പെട്ടു. മണിമലയാർ കരകവിഞ്ഞതോടെ വീടുകളിലേക്കും വെള്ളം കയറി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here