തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം: അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് വരുത്തിയത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല.
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും താരിഫ് വർധനയില്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കൻവാടികൾ തുടങ്ങിയ വിഭാഗത്തിലുള്ളവർക്കും താരിഫ് വർധനയില്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവർക്ക് താരിഫ് വർധനയില്ല. എൻഡോസൾഫാൻ ഇരകൾക്ക് സൗജന്യ നിരക്ക് തുടരും.
ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്നും 2000 വാട്ടായി വർധിപ്പിച്ചു. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചിട്ടില്ല. 10 കിലോവാട്ട് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫിൽ വർധനവ്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന 25 പൈസ വരെയാണ് ഒരുവർഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചത്. വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തിയാകം അടത്ത വർഷത്തെ താരിഫ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.





