Home Daily news ഏ. ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ മാർച്ച് 3-5 വരെ പുനലൂരിൽ

ഏ. ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ മാർച്ച് 3-5 വരെ പുനലൂരിൽ

0

വാർത്താ … NS. Nellikunnam

പുനലൂർ : അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ മാർച്ച് 3-5 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. മാർച്ച് 3 ന് പാ. ഡോ. വി. റ്റി. എബ്രഹാം (SIAG ജനറൽ സൂപ്രണ്ട്) കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാ. ഡോ. കെ. ജെ. മാത്യു, പാ. ടി. ജെ. സാമുവേൽ, പാ. എബ്രഹാം തോമസ് (എബി അയിരൂർ), ഡോ. മുരളീധർ എന്നിവർ വചന ശുശ്ര നിർവഹിക്കും.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തപ്പെടുന്ന കൺവൻഷന്റെ തത്സമയ
സംപ്രേക്ഷണവും
ഉണ്ടായിരിക്കുന്നതാണ്. ഏ. ജി. മലയാളം ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാ. ഡോ. വി. റ്റി. എബ്രഹാം, പാ. ടി. വി. പൗലോസ്, പാ. എ. രാജൻ, പാ. ടി. മത്തായികുട്ടി, പാ. സി. ജെ.
സാമുവേൽ എന്നിവർ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here