വാർത്ത :- N.S. നെല്ലിക്കുന്നo
വൻമ്പിച്ച പുനരധിവാസ പദ്ധതിയുമായി ഊർവ്വ് 2024; ഐക്യ പെന്തക്കോസ്ത് കൺവൻഷൻ തിരുവല്ല സെന്റർ സ്റ്റേഡിയത്തിൽ ജനുവരി 7 മുതൽ 14 വരെ നടക്കും.
മണിപ്പൂരിൽ കൊടിയ പീഢനം അനുഭവിച്ച് വീടുകളും കൃഷി ഇടങ്ങളും നഷ്ടപ്പെട്ട് പ്രാണരക്ഷാർഥം പലായനം ചെയ്യപ്പെട്ട ദൈവദാസന്മാർക്കും വിശ്വാസികൾക്കും വീടുകൾ വച്ച് നൽകുന്നു.
ഐ പി സി ഹെബ്രോൻ ഒക്കലഹോമ മുൻ സഭാ ശുശ്രൂഷകൻ റവ.ഡോ. ജോൺ വർഗ്ഗീസാണ് (പ്ലാം ത്തോട്ടത്തിൽ രാജൻ) തന്റെ പേരിലുള്ള മൂന്ന് ഏക്കർ വസ്തു ദാനം നൽക്കുന്നത്. പായിപ്പാട് തോട്ടംഭാഗം മെയിൻ റോഡ് സൈഡിൽ കണിയാംപാറയിലാണ് പന്ത്രണ്ട് കോടി രൂപാ വിലവരുന്ന റബ്ബർ തോട്ടം നിൽക്കുന്ന വസ്തു വിതരണം ചെയ്യുന്നത്.സംസ്ഥാന സർക്കാരുമായി ബണ്ഡപ്പെട്ടാണ് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭവന രഹിതരായ 50 പേർക്ക് 5 സെന്റ് വീതം അളന്ന് തിരിച്ച് ആറ് ലക്ഷത്തിനും പത്ത് ലക്ഷത്തിനു അടുത്ത് നിർമ്മാണ ചിലവുള്ള എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് നിർമ്മിച്ച് മതിൽ കെട്ടിത്തിരിച്ച് കൊടുക്കുന്നതാണ്. ഓഫീസ്, വാട്ടർ ടാങ്ക്, കളിസ്ഥലം, ആരാധന ആലയം മറ്റ് ക്രമീകരണങ്ങൾ എല്ലാം ഉണ്ടായിരിക്കും. വീടുകളുടെ നിർമ്മാണ പ്രവർത്തനത്തിന് പേര് വെളിപ്പെടുത്തുവാൻ താല്പര്യമല്ലാത്ത ഒരു സഹേദരൻ പത്ത് ലക്ഷം രൂപാ സ്പോൺസർ ചെയ്തു.
ഒക്കലഹോമയിൽ ഐ പി സി മുൻ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ നടത്തിയ പ്രാർത്ഥനയിലാണ് റവ.ഡോ ജോൺ വർഗ്ഗീസ് ഈ പ്രഖ്യാപനം നടത്തിയത്.
ജനുവരി 7 മുതൽ 14 വരെ തിരുവല്ലയിൽ നടക്കുന്ന “ഉണർവ്വ് 2024” ഐക്യ പെന്തക്കോസ്ത് കൺവൻഷനിൽ നിർമ്മാണം പൂർത്തിയാക്കുന്ന ആദ്യ ഭവനങ്ങളുടെ താക്കോൽ സമർപ്പിക്കും. ഭവന നിർമ്മാണത്തിനും മറ്റ് പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ താല്പര്യമുള്ള ദൈവമക്കൾ മുൻപോട്ട് വരേണ്ടതാണ മറ്റ് വിവരങ്ങൾക്ക് പാസ്റ്റർ ജേക്കബ് ജോണുമായി ബണ്ഡപ്പെടുക.









