തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂർ
10 മിനിറ്റ് കൊണ്ട് കണ്ണൂരേയ്ക്ക് കുതിച്ചെത്തിയതോടെ വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാൾ 2 മണിക്കൂർ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഉറപ്പായി. കണ്ണൂരിൽ നിന്ന് 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിൻ ടൈം ടേബിളിൽ റയിൽവേ അന്തിമ തീരുമാനമെടുക്കുക
രണ്ടാം നമ്പർ പ്ളാറ്റ്ഫോമിൽ നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉൾപ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്, 2 മണിക്കൂർ 17 മിനിറ്റ്
സമയത്തിനുളളിലാണ് കോട്ടയം കടന്നത്. എറണാകുളം എത്താൻ 3 മണിക്കൂർ 18 മിനിറ്റും കോഴിക്കോട് കടക്കാൻ ആറു മണിക്കൂർ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്. തിരുവനന്തപുരം കണ്ണൂർ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താൻ 2 മണിക്കൂർ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താൻ 4 മണിക്കൂർ 10 മിനിറ്റും കോഴിക്കോട് എന്നാൽ 7 മണിക്കൂർ 50 മിനിറ്റുo വേണം .






