ഷാജി വർഗീസ് കലയപുരം
മാസയോഗവും വിദ്യാഭ്യാസ സഹായ വിതരണവും.
ഐപിസി കുന്നത്തൂർ സെന്റർ മാസയോഗവും വിദ്യാഭ്യാസ സഹായ വിതരണവും 2023 ജൂലൈ മാസം ഒന്നാം തീയതി ശനിയാഴ്ച 10:00 Am മുതൽ 1:00 വരെ മീയണ്ണൂർ ഐപിസി ഫാമിലി വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെട്ടു.
പാസ്റ്റർ ജോൺ എസ് മരത്തിനാൽ (സെന്റർ മിനിസ്റ്റർ) അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം (IPC കുണ്ടറ സെന്റർ ശുശ്രൂഷകൻ) മുഖ്യസന്ദേശം നൽകി.
ബ്രദർ ജി കുഞ്ഞച്ചൻ വാളകം (IPC ജനറൽ കൗൺസിൽ അംഗം) വിദ്യാഭ്യാസ സഹായ വിതരണം ഉത്ഘാടനം ചെയ്തു. സെന്റർ സെക്രട്ടറി പാസ്റ്റർ ജി മോഹനൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, സെൻ്ററിലെ ശുശ്രൂഷകന്മാർ, ദൈവമക്കൾ തുടങ്ങി നിരവധി ആളുകൾ മീറ്റിംഗിൽ പങ്കെടുത്തു. പാസ്റ്റർ ഫിന്നി മാത്യു അനുഗ്രഹീത ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.




