ജി.എം. തിരുവനന്തപുരം ബ്യൂറോ
ഐ.പി.സി എന്ന സഭാ പ്രസ്ഥാനത്തിൽ നടന്നു വരുന്ന ദൈവസഭാ വിരുദ്ധ പ്രവർത്തനങ്ങൾ, ജനാധിപത്യ മര്യാദകളെ അട്ടിമറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകാധിപത്യ ഭരണം, ദൈവസഭയെ തകർക്കുന്ന പ്രവണതകൾ,തുടങ്ങി ഇന്ന് അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ തുടരുന്നതിനാൽ പ്രസ്തുത വിഷയങ്ങളിൽ പ്രതിഷേധം അറിയിക്കുന്നതിനും നിയമപരവും നീതിപരവുമായ നിലകളിൽ ഐപിസി ദൈവസഭയ്ക്കായി ശബ്ദമുയർത്തുന്നതിനായിട്ടാണ് “IPC ACTION COUNCIL”
രൂപീകരിച്ച് പ്രവർത്തിക്കുന്നത്

ഐ.പി.സി. ആക്ഷൻ കൗൺസിലിന്റെ തീരുമാനങ്ങളും നടപ്പിൽ വരുത്തേണ്ടതുമായ; “നയപ്രഖ്യാപനം” ജൂലൈ 4 ന് രാവിലെ 10 മണി മുതൽ കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് നടക്കും
ഐ.പി.സി യുടെ ഭരണം അട്ടിമറിച്ച്, സ്വയം പ്രഖ്യാപിത നേതാക്കൾ പുറത്തു പോകണമെന്നും, 2002 ലെ ഭരണഘടന അനുസരിച്ച്, ജനാധിപത്യ മര്യാദ പാലിച്ച് ജനറൽ ഇലക്ഷൻ നടത്തണമെന്നും, പാസ്റ്റർ വത്സൻ എബ്രഹാം കൈയ്യടക്കിയ ഹെബ്രോൻ പുരത്തിന്റെ ആധാരം ഐ.പി.സിക്ക് തിരികെ നൽകണമെന്നും, ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഐ.പി.സി കേരള സ്റ്റേറ്റിൽ , സ്വയം പ്രഖ്യാപിത ജനറൽ എക്സിക്യൂട്ടിവ് സിന്റെ അകാരണ ഇടപ്പെടലുകൾ നിർത്തലാക്കണമെന്നും, സ്വയം പ്രഖ്യാപിത ജനറൽ പ്രസിഡന്റിന്റെ സമാന്തര സംഘടന ഇടപാടുകൾ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേക്ഷിപ്പിക്കണമെന്നും, പ്രതികരിക്കുന്നവരെ പ്രതികളാക്കുകയും, പുറത്താക്കുകയും ചെയ്യുന്ന ഭരണകൂടവേട്ട അവസാനിപ്പിക്കണമെന്നും, ഐ.പി.സി.യെ, ഐ.ജി. ഒ യിൽ ലയിപ്പിക്കുവാനുള്ള ഗൂഢലക്ഷ്യം അവസാനിപ്പിക്കണമെന്നും, പാസ്റ്റർ ഷിബു നെടുവേലിയുടെ അകാരണമായ സസ്പെൻഷൻ പിൻവലിക്കണമെന്നുംഉള്ള തുടങ്ങിയ ആവശ്യങ്ങൾ ളാണ് ഐ.പി.സി ആക്ഷൻ കൗൺസിൽ മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങൾ. ഐ.പി.സിയെ തകർക്കുന്നവർക്കെതിരെയുള്ള മൂർച്ചയേറിയ ഒരായുധമാണ് ആക്ഷൻ കൗൺസിൽ എന്നാണു് വിശ്വാസ സമൂഹം പറയുന്നത്.










